എന്റെ മുടിയെ ഞാന്‍ ഭ്രാന്തമായി സ്നേഹിക്കുന്നു രൂപത്തിലും ശരീരത്തിലും തൃപ്തിയില്ല: ബില്ലി എലിഷ്
അമേരിക്കന്‍ പോപ് താരം ബില്ലി എലിഷ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. തന്റെ പുതിയ ആല്‍ബമായ 'ഹാപ്പിയര്‍ ദാന്‍ എവറിന്റെ' വിജയം ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഗായിക അടുത്തിടെ പങ്കുവെച്ചത് തന്റെ രൂപത്തിലും ശരീരത്തിലും അവര്‍ ഒട്ടും തൃപ്തയല്ലെന്നാണ്.
'ദി ഗാര്‍ഡിയന്‍' എന്ന അഭിമുഖത്തില്‍ ബില്ലി തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുകയും 'തന്റെ ശരീരത്തില്‍ സന്തോഷവതിയല്ല' എന്ന് പങ്കുവെക്കുകയും ചെയ്തു. ആളുകള്‍ ഓണ്‍ലൈനില്‍ എന്നെ കുറിച്ച് പറയുന്നത് ഞാന്‍ കാണുന്നുണ്ട്. എനിക്കറിയാം ഈ ഇന്‍ഡസ്ട്രയിലെ എല്ലാ വശങ്ങളെ കുറിച്ചും. ആളുകള്‍ യഥാര്‍ത്ഥ ഫോട്ടോയില്‍ ഉപയോഗിക്കുന്നതും യഥാര്‍ത്ഥമായ രൂപത്തെ വ്യാജമാക്കുന്നതിനെ കുറിച്ചും തനിക്ക് അറിയാമെന്നും ബില്ലി പറഞ്ഞു.
ദൈവമേ, അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഞാന്‍ ആരാണെന്നതില്‍ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, എന്റെ ജീവിതത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയുമാണ്.... തന്റെ മുടിയേ കുറിച്ചും ഗായിക വാചാലയായി. മുടിയെ താന്‍ ഭ്രാന്തമായി സ്നേഹിക്കുന്നുണ്ടെന്നും ബില്ലി പറഞ്ഞു.